കഞ്ചാവ് കടത്തിയ കേസിൽ യുവാവിന് ഏഴുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം തിരൂർ വലിയകുന്ന് രാജ്ഭവൻ വീട്ടിൽ വിഷ്ണുവിനെയാണ് (29) പാലക്കാട് സെക്കൻഡ് അഡിഷണൽ ജഡ്ജി സുധീർ ഡേവിഡ് ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.
2017 ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം. ഒലവക്കോട് റെയിൽവേ സ്റ്റേഷനു മുന്നിൽ പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ർ എം. റിയാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എട്ട് കിലോ ഉണക്ക കഞ്ചാവുമായി പ്രതി പിടിയിലാകുകയായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ എം. സജീവ്‌കുമാർ അന്വേഷണം പൂർത്തിയാക്കി. കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.
Tags
Crime ക്രൈം
