പട്ടാമ്പി, തൃത്താല മണ്ഡലങ്ങളിലെ SIR എന്യുമറേഷൻ ഫോമുകളുടെ വിതരണം പൂർത്തിയായതായി പട്ടാമ്പി താലൂക്ക് ഇലക്ഷൻ വിഭാഗം അറിയിച്ചു. വീടുകളിൽ എത്തിയും BLO ക്യാമ്പുകളിലും പൂരിപ്പിച്ച ഫോറങ്ങൾ ശേഖരിച്ചിരുന്നു. ശേഖരിച്ച ഫോമുകളുടെ ഡിജിറ്റലൈസേഷൻ പുരോഗമിക്കുകയാണ്.
2025ലെ പട്ടാമ്പി, തൃത്താല മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ട് എന്യൂമറേഷൻ ഫോറം ഇതുവരെ ലഭിക്കാത്തവർ ഉണ്ടെങ്കിൽ തങ്ങളുടെ പ്രദേശത്തെ BLO, വില്ലേജ് ഓഫീസ്, പട്ടാമ്പി താലൂക്ക് ഓഫീസിലെ ഇലക്ഷൻ വിഭാഗം എന്നിവരുമായി ഉടൻ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ഫോം പൂരിപ്പിച്ച് തിരിച്ചു നൽകാൻ ബാക്കിയുള്ളവർ ബന്ധപ്പെട്ട BLO ക്കോ, വില്ലേജ് ഓഫീസിലോ നൽകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് പട്ടാമ്പി താലൂക്ക് ഓഫീസിലെ ഇലക്ഷൻ വിഭാഗവുമായി ബന്ധപ്പെടാമെന്ന് പട്ടാമ്പി തഹസിൽദാർ അറിയിച്ചു.
Tags
Election
