തൃശൂര്‍ ഊരകത്ത് ഇന്ന് രാവിലെയാണ് അപകടം. തൃശൂര്‍ പൂച്ചിന്നിപ്പാടം സ്വദശി ജെറിയുടെ ഭാര്യ സ്നേഹയാണ് മരിച്ചത്. പൊറത്തിശ്ശേരി വില്ലേജ് ഓഫീസിലെ ജീവനക്കാരിയാണ്.
സ്വകാര്യ ബസ് മറ്റൊരു ബസ്സിനെ മറികടക്കുന്നതിനിടെയാണ് അപകടം. ബസ്സിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നൽകും.
സ്വകാര്യ ബസ്സുകളുടെ മത്സര പാച്ചിലാണ് അപകടങ്ങൾക്ക് കാരണമെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags
Accident
