പൂനെ- കന്യാകുമാരി എക്സ്പ്രസ് ട്രെയ്നിന്റെ ഏറ്റവും പിറകിലത്തെ ജനറൽ കോച്ചിൽ സീറ്റുകളുടെ അടിയിൽ നിന്നാണ് ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ അഞ്ച് ഷോൾഡർ ബാഗുകളിൽ നിന്നും 50.440 കിലോ കഞ്ചാവ് കണ്ടെത്തിയത്.
പാലക്കാട് എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും RPF/CIB ഉദ്യോഗസ്ഥരുമായി സഹകരിച്ച് നടത്തിയ ട്രെയിൻ പരിശോധനയിലാണ് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വന്നെത്തിയ ട്രെയിനിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.
എക്‌സൈസ് ഉദ്യോഗസ്ഥരായ ഹരിക്കുട്ടൻ, അജിത്, അജിത, അരുൺ, സുരേഷ് എന്നിവരും പാലക്കാട് ആർ.പി.എഫ് / സി.ഐ.ബി ഉദ്യോഗസ്ഥരായ കെ.എം ഷിജു, നിത്യ, കെ.വി ഷിബു, സജി അഗസ്റ്റിൻ, എം.സതീഷ് കുമാർ, കെ.സതീഷ് കുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Tags
Crime ക്രൈം
