പട്ടിത്തറ പഞ്ചായത്തിലെ മുഴുവൻ കിണറുകളിലെയും വെള്ളം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആലൂർ ഒരുമ

തൃത്താല ബ്ലോക്കിൽ ഏറ്റവും കൂടുതൽ വൃക്ക രോഗികളുള്ള പട്ടിത്തറ പഞ്ചായത്തിലെ മുഴുവൻ  കിണറുകളിലെയും ജലം ശാസ്ത്രീയ പരിശോധയ്ക്ക് വിധേയമാക്കണമെന്ന് ആലൂർ ഒരുമ ആവശ്യപ്പെട്ടു. 

ആലൂർ ഒരുമയുടെ ആഭിമുഖ്യത്തിൽ പട്ടിത്തറ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് മുമ്പാകെ ജനങ്ങളിൽ നിന്നും ശേഖരിച്ച വികസന ആവശ്യങ്ങളും, ഒരുമയുടെ പഠനങ്ങളും  കാഴ്ചപ്പാടുകളുമടങ്ങുന്ന  'ജനകീയ അവകാശ പത്രിക'യിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. 

വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഗതാഗതം പരിസ്ഥിതി, ശുചിത്വം തുടങ്ങിയ മേഖലകളിലായി ജൈവ വൈവിധ്യ രജിസ്റ്റർ, കുന്നുകളുടെ സംരക്ഷണം, വൈദ്യുത ശ്മശാനം, അങ്കണവാടികളുടെ ഡിജിറ്റലൈസേഷൻ, 

കിടപ്പു രോഗികൾക്ക് ഗ്രാമസഭകളിൽ ഓൺലൈൻ പങ്കാളിത്തം, ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള ബസ് സർവീസ്, റോഡ് - തോട് വശങ്ങളുടെ സൗന്ദര്യവത്കരണം, പുതിയ മദ്യഷാപ്പുകൾക്ക് അനുമതി നല്കാതിരിക്കൽ, അങ്ങാടികളിലെ മാലിന്യ നിർമ്മാർജ്ജനം, സമ്പൂർണ്ണ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ, ഭക്ഷണവും ചികിത്സയും ഉറപ്പു വരുത്തൽ, കായലുകളിൽ താമര കൃഷിയുടെ സാധ്യത, നീന്തൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങി 50  ലേറെ നിർദ്ദേശങ്ങളാണ് സ്ഥാനാർത്ഥികൾക്ക് സമർപ്പിച്ച ജനകീയ അവകാശ പത്രികയിൽ ഉള്ളത്.  

ജനകീയ അവകാശ പത്രികയിന്മേലുള്ള സ്ഥാനാർത്ഥികളുടെയും പൊതു ജനങ്ങളുടെയും ഓപ്പൺ ഫോറം 'ജനസഭ 2025' 30/11/25ന് (ഞായർ) വൈകീട്ട് 4ന് ആലൂർ സെൻ്ററിൽ നടക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം