എസ്.ഐ.ആർ: പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ ഉടൻ കൈമാറണം


തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒമാർ വോട്ടർമാർക്ക് വീടുകളിൽ എത്തിച്ചു നൽകിയ എന്യൂമറേഷൻ ഫോമുകൾ പൂർണമായി പൂരിപ്പിച്ചതിനു ശേഷം അതാത് വില്ലേജ് ഓഫീസുകളിലോ ബി.എൽ.ഒ മാർക്കോ ഇന്നും (വെള്ളിയാഴ്ച) നാളെ (ശനിയാഴ്ച) യുമായി കൈമാറണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു. 

പൂരിപ്പിച്ച എന്യൂമറേഷൻ ഫോമിലെ വിവരങ്ങൾ സ്കാൻ ചെയ്ത് സൈറ്റിൽ രേഖപ്പെടുത്തുന്നവരുടെ വിവരങ്ങൾ മാത്രമാണ് കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുകയുള്ളൂ എന്നതിനാൽ എല്ലാവരും എന്യൂമെറേഷൻ ഫോമുകൾ എത്രയും പെട്ടെന്ന് പൂരിപ്പിച്ചു തിരികെ നൽകേണ്ടതാണ് എന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

ഡിസംബർ 9ന് കരട് പട്ടിക പ്രസിദ്ധപ്പെടുത്തുന്നതിന് മുൻപ് മറ്റ് നടപടി ക്രമങ്ങളും ഡിജിറ്റൈസേഷനും പൂർത്തീകരിക്കേണ്ടതിനാൽ ജനങ്ങൾ ഈ നിർദ്ദേശം പാലിക്കണം എന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം