വാഹനാപകടത്തിൽ രണ്ട് പേർക്ക് ജീവഹാനി

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. കോഴിക്കോട് മുണ്ടിക്കല്‍ താഴത്ത് കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ അതിഥി തൊഴിലാളി ഉൾപ്പെടെ രണ്ടു പേര്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. 

കുന്ദമംഗലം സ്വദേശി സതീശും ഉത്തര്‍പ്രദേശ് സ്വദേശി ശിവശങ്കറുമാണ് മരിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.


Summary:

Road accident: Two people killed

The accident took place around 1:30 pm today. A car and a bike collided at Mundikkal Thazhath in Kozhikode. Two people, including a guest worker, died in the accident. The bike was completely destroyed in the impact. The deceased were identified as Satheesh, a native of Kundamangalam, and Sivashankar, a native of Uttar Pradesh. Both were admitted to Kozhikode Medical College Hospital but could not be saved.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം