ആറങ്ങോട്ടുകര കൊയ്ത്തുത്സവത്തിൽ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ആറങ്ങോട്ടുകര മുഹമ്മദിൻ്റെ 'ചിറക് ' (നോവൽ), വി.ഗിരീഷിൻ്റെ 'മയിലാടിപ്പാറ' (കഥകൾ) എന്നിവയാണ് പ്രകാശനം ചെയ്തത്. 

'ചിറക്' നോവൽ ഡോക്ടർ ദേശമംഗലം രാമകൃഷ്ണൻ ഉഷ തണലിന് നൽകിയും, 'മയിലാടിപ്പാറ' കഥാസമാഹാരം കെ.വി. അഷ്ടമൂർത്തി കവി പി.പി. രാമചന്ദ്രന് നൽകിയുമാണ് പ്രകാശനം ചെയ്തത്. 

ചടങ്ങിൽ തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വിബിലേഷ് അദ്ധ്യക്ഷത വഹിച്ചു. ശശി കാരയിൽ, കെ.കെ.പരമേശ്വരൻ, ബിപിൻ ആറങ്ങോട്ടുകര, മൊയ്തീൻകുട്ടി മാസ്റ്റർ, എം.മഞ്ജുള, എം.ജി.രാജഗോപാലൻ എന്നിവർ സംസാരിച്ചു. കെ.വി. ശ്രീജ സ്വാഗതവും ടി.പി. സുനിൽകുമാർ നന്ദിയും പറഞ്ഞു. 

തുടർന്ന് വിവാഹ സമ്മാനം നാടകം, വിനു കിടച്ചൂലൻ അവതരിപ്പിച്ച പാട്ടു പറച്ചിൽ ഒരു വയനാടൻ കമ്പളം, കാട് നാടകം, അലാമിക്കളി, ഗബ്രിയേൽ ഗാർഷ്യ മാർക്വസിൻ്റെ പ്രകാശം ജലം പോലെയാണ് നാടകം, കുടച്ചോഴി, നൃത്തം എന്നിവ അരങ്ങേറി. കൊയ്ത്തുത്സവം ഇന്ന് രാത്രി സമാപിക്കും.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം