കാർ യാത്രികരായ രണ്ടു പേരും പിക്കപ്പ് വാൻ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ പതിമംഗലം അങ്ങാടി മുറിയനാൽ ഭാഗത്തായിരുന്നു അപകടം.
ഇങ്ങാപ്പുഴ പെരുമ്പള്ളി സ്വദേശി സുഹൈൽ (27), കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27), പിക്കപ്പ് വാൻ ഓടിച്ച വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്തു വെച്ചു തന്നെ മൂന്ന് പേരും മരിച്ചു. പിക്കപ്പിന്റെ ക്ലീനർ ഉൾപ്പടെ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കുന്ദമംഗലത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. വെള്ളിമാടുകുന്ന് നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ടു വാഹനങ്ങളും പൂർണ്ണമായും തകർന്നതിനാൽ ഹൈഡ്രോളിക് കട്ടർ ഉൾപ്പടെ ഉപയോഗിച്ച് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് കാർ യാത്രികരെ പുറത്തെടുത്തത്. കാബിൻ പൊളിച്ചാണ് പിക്കപ്പ് ഡ്രൈവറേയും പുറത്തെടുത്തത്.
പരിക്കേറ്റ രണ്ട് പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരവുമാണ്. സ്ഥിരം അപകട മേഖലയാണ് ഈ പ്രദേശമെന്ന് നാട്ടുകാർ പറയുന്നു.
Summary:
Three killed in pickup van-car collision in Kundamangalam, Kozhikode.
Two car passengers and the pickup van driver died in the accident. The accident took place at around 2 am today in the Pathimangalam Angadi Muriyanal area.
The deceased have been identified as Suhail (27), a native of Perumpalli, Ingapuzha, Nihal (27), a native of Vavad, Koduvally, and Shameer, a native of Wayanad, who was driving the pickup van.
All three died on the spot. Two people, including the cleaner of the pickup, were injured.
The collision occurred between a car heading towards Koduvally and a pickup van coming towards Kundamangalam. The fire brigade arrived from Vellimadukunnu to carry out the rescue operation.
