തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച വനിതാ ജനപ്രതിനിധികൾക്ക് പട്ടാമ്പി മണ്ഡലം വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണവും പഠന ക്ലാസും സംഘടിപ്പിച്ചു.

മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ ഇ.മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ഖദീജ ടീച്ചർ അധ്യക്ഷത വഹിച്ചു.  മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സി.എ സാജിത് മുഖ്യ പ്രഭാഷണം നടത്തി. 

അഡ്വ.മുഹമ്മദലി മാറ്റാംതടം, ജില്ലാ വനിതാ ലീഗ് ഭാരവാഹികളായ ജമീല ടീച്ചർ, ഫരീദ ടീച്ചർ, പട്ടാമ്പി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ വൈസ് പ്രസിഡണ്ടുമാരായ ഫൗസിയ സൈതാലി (ബ്ലോക്ക്‌ പഞ്ചായത്ത്), മുബഷിറ സാബിർ വിളയൂർ, ജംസീന വല്ലപ്പുഴ, അസ്ന ഹനീഫ പട്ടാമ്പി, ഷംല ടീച്ചർ മുതുതല, ദളിത് ലീഗ് അംഗം ധന്യ കൊപ്പം, നദീറ മൊയ്‌ദീൻ, ലൈല സലാം, ഫാത്തിമ ടീച്ചർ, സൽമ വല്ലപ്പുഴ, ഷീല ബാലൻ, ഷാഹിദ ടീച്ചർ, ഷമീന ഇബ്രാഹിം, ഷഫ്‌ന ജലാൽ റസിയ കുലുക്കല്ലൂർ തുടങ്ങിയവർ സംസാരിച്ചു. മുനീറ ഉനൈസ് സ്വാഗതവും കദീജ കുലുക്കല്ലൂർ നന്ദിയും പറഞ്ഞു.

Summary:

A reception and study class were organized for the women representatives who won the local body elections under the leadership of the Pattambi Mandal Women's League Committee.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം