പട്ടാമ്പി നഗരത്തിൽ പൈപ്പിടൽ പ്രവൃത്തി വേഗത്തിലാക്കും: നഗരസഭയും വാട്ടർ അതോറിറ്റിയും ചർച്ച നടത്തി.

പട്ടാമ്പി ടൗണിലെ റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ജനങ്ങൾക്ക് പ്രയാസമില്ലാത്ത രീതിയിൽ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനം.  ഇതുസംബന്ധിച്ച് നഗരസഭാ ചെയർ പേഴ്‌സൺ ടി.പി. ഷാജി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

നഗരത്തിലെ റോഡ് പണി പുരോഗമിക്കുന്ന സാഹചര്യത്തിൽ പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലി അടിയന്തരമായി തീർക്കേണ്ടതുണ്ട്. പൈപ്പിടാനായി റോഡ് കുഴിക്കുന്നതു മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ഗതാഗത തടസ്സവും മറ്റു പ്രയാസങ്ങളും കുറയ്ക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി.  ഓരോ ഭാഗത്തെയും പൈപ്പിടൽ പൂർത്തിയാകുന്ന മുറയ്ക്ക് റോഡ് പുനർ നിർമ്മാണം ഉറപ്പാക്കാനും നിർദ്ദേശം നൽകി.

ഷൊർണൂർ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പട്ടാമ്പി വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ (AE), ഓവർസീയർ, നഗരസഭാ സെക്രട്ടറി ഡോ. എസ്.അമൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.  പ്രവൃത്തികൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർക്ക് ചെയർപേഴ്‌സൺ നിർദ്ദേശം നൽകി.

Summary:

As part of the road renovation work in Pattambi Town, it has been decided to complete the work of installing new pipes quickly in a manner that does not cause any inconvenience to the public. 

In this regard, the Chairperson of the Municipality, T.P. Shaji, held discussions with the Water Authority officials.

In the context of the progress of road construction in the city, the work of replacing old pipes with new ones needs to be completed urgently. It was decided in the meeting to make special arrangements to reduce traffic disruptions and other difficulties caused to the public due to digging the road for pipe laying.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം