കൊപ്പം വൺഡെ തിയ്യറ്ററിൻ്റെ വാർഷിക ആഘോഷമായ അയൽക്കൂട്ട നാടക രാവ് ജനുവരി 10ന് ശനിയാഴ്ച വിവിധ പരിപാടികളോടെ കൊണ്ടാടും. പരേതനായ സതീഷ് പുന്നറയുടെ സ്മരണകളുണർത്തിയാണ് വാർഷികം സംഘടിപ്പിക്കുന്നത്.
ഇതിൻ്റെ ഭാഗമായി കളിക്കൂട്ടം വൺ ഡേ തിയേറ്ററിൽ ആക്ടിംഗ് വർക്ക് ഷോപ്പ് നടന്നു. നാടക പ്രവർത്തകനായ ഗ്രാംഷി പ്രതാപ് ക്യാമ്പ് നയിച്ചു. സാധാരണ നടത്താറുള്ള വർക്ക് ഷോപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ ക്യാമ്പ് സംഘടിപ്പിച്ചത്.
നാലു ചുവരുകൾക്കുള്ളിലെ ഗെയിമുകളിൽ നിന്ന് മാറി പ്രകൃതിയുമായി സംവദിച്ചു കൊണ്ടുള്ള ഒരു പുതിയ അനുഭവമായിരുന്നു ക്യാമ്പെന്ന് പങ്കെടുത്തവർ പറഞ്ഞു.
പ്രകൃതിയിൽ നിന്ന് ഓരോ കാര്യങ്ങൾ നിരീക്ഷിക്കാനും കണ്ടെത്താനുമുള്ള ഗെയിമുകൾ കുട്ടികളിലും മുതിർന്നവരിലും വലിയ താൽപ്പര്യവും കൗതുകവുമാണ് നൽകിയത്.
കുറെ നല്ല ഗെയിമുകളിലൂടെയും രസകരമായ നിമിഷങ്ങളിലൂടെയുമാണ് ക്യാമ്പ് പിന്നിട്ടത്. നാടക് പാലക്കാട് മേഖലാ സെക്രട്ടറി നജ്മ ടീച്ചർ, സുരേന്ദ്രൻ തില്ലാന, മണികണ്ഠൻ പുലാശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.
Summary:
Koppam One Day Theatre's annual celebration, the Neighborhood Theatre Night, will be celebrated on Saturday, January 10th with various programs. The anniversary is being organized in memory of the late Satish Punnara. As part of this, an acting workshop was held at the Kalikkoottam One Day Theatre. Participants said that the camp was a new experience of interacting with nature, away from the games within the four walls.
