പട്ടാമ്പി നഗരസഭയുടെ പ്രവർത്തനങ്ങളും ഭരണരീതികളും നേരിട്ടു മനസ്സിലാക്കുന്നതിനായി ഐക്കൺ (ICAN) ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥികൾ പട്ടാമ്പി നഗരസഭ സന്ദർശിച്ചു. ട്യൂഷൻ സെന്റർ പ്രിൻസിപ്പൽ പി.റംലത്തിൻെറ നേതൃത്വത്തിലാണ് വിദ്യാർത്ഥി സംഘം നഗരസഭയിലെത്തിയത്.
നഗരസഭാ കാര്യാലയത്തിലെത്തിയ സംഘത്തെ ചെയർപേഴ്‌സൺ ടി.പി.ഷാജി ഹൃദ്യമായി സ്വീകരിച്ചു. നഗരസഭയുടെ വിവിധ വിഭാഗങ്ങൾ, കൗൺസിൽ ഹാൾ എന്നിവ സന്ദർശിച്ച വിദ്യാർത്ഥികൾക്ക് നഗരഭരണത്തെക്കുറിച്ചും ജനപ്രതിനിധികളുടെ ചുമതലകളെക്കുറിച്ചും ചെയർപേഴ്‌സൺ വിശദീകരിച്ചു നൽകി. ഭരണപരമായ കാര്യങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ ചോദിച്ച സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി.
പുതിയ തലമുറയ്ക്ക് ജനാധിപത്യ പ്രക്രിയയെക്കുറിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും അവബോധം നൽകുന്നതിനാണ് ഇത്തരം സന്ദർശനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് പ്രിൻസിപ്പൽ റംലത്ത് പറഞ്ഞു.
Summary:
Students of ICAN Tuition Center visited Pattambi Municipality to understand first-hand the activities and governance of the Municipality. The group was warmly welcomed by Chairperson T.P. Shaji. The Chairperson explained the city administration and the responsibilities of the people's representatives to the students who visited various sections of the Municipality and the Council Hall.
