കുന്നംകുളം കാണിയാമ്പാലിൽ ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് ജീവഹാനി.
ചിറ്റഞ്ഞൂർ കാവിലക്കാട് സ്വദേശികളായ കൂളിയാട്ടിൽ പ്രണവ് (25), മമ്പറമ്പിൽ ജിഷ്ണു (27) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
കാണിപ്പയ്യൂരിൽ നിന്നും ചായ കുടിച്ചു ബൈക്കിൽ വരികയായിരുന്ന ഇരുവരും. കാണിയാമ്പാൽ പനങ്ങായി ഇറക്കത്തിൽ വച്ച് ബൈക്ക് നിയന്ത്രണം വിടുകയും ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിയുകയുമായിരുന്നു.
ഇവർക്കൊപ്പം മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്നവർ ഇവരെ കാണാത്തതിനെ തുടർന്ന് തിരിച്ചെത്തി നോക്കിയപ്പോഴാണ് അപകടം അറിഞ്ഞത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം മലങ്കര ആശുപത്രി മോർച്ചറിയിൽ.
Summary:
Two people lost their lives in a road accident in Kunnamkulam Kaniyampal, Thrissur district this morning.
The deceased have been identified as Kooliyattil Pranav (25) and Mambarambil Jishnu (27), natives of Kavilakad, Chittanjur. The bike they were riding lost control and hit an electric post, causing it to overturn.
