ചാലിശ്ശേരിയിൽ പുതിയ തദ്ദേശ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

ചാലിശ്ശേരി എസ്‌.സി.യു.പി സ്കൂളിന്റെ പരിധിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. 

ആദരം '26 എന്ന പേരിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ എം.ഐ.എസ്.സി എജുക്കേഷണൽ സൊസൈറ്റി കോർപ്പറേറ്റ് മാനേജർ ഫാദർ വർഗീസ് വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു. 

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ആർ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  റംല വീരാൻകുട്ടി മുഖ്യാതിഥിയായി. 

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ടി.കെ സുധീഷ് കുമാർ, ടി.കെ സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ഹുസൈൻ പുളിയഞ്ഞാലിൽ, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ആനി വിനു, സിജി ഷാബു, സുലൈഖ സുലൈമാൻ, സജീഷ് കളത്തിൽ, കടവല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഹസീന അഷറഫ്, ശശികുമാർ, രജിത എന്നിവരെ ആദരിച്ചു. 

ജനപ്രതിനിധികൾ മിക്കവരും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായതിനാൽ വിദ്യാലയ സ്മരണകൾ അവർ പങ്കുവെച്ചു. സ്കൂളിന്റെ ഭാവി പ്രവർത്തനങ്ങളിൽ തങ്ങളുടെ പങ്ക് നിർവഹിക്കുമെന്നും അവർ  സൂചിപ്പിച്ചു. സഭ ആത്മയ ട്രസ്റ്റി ഗീവർ മാണി പനക്കൽ, സഭാ സെക്രട്ടറി, ബിനോയ് പി.മാത്യു, പി.ടി.എ പ്രസിഡണ്ട് പി.എ റഹിയാനത്ത്, എം.പി.ടി.എ പ്രസിഡണ്ട് വി.വി റൈഹാനത്ത്, സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ.മുഹമ്മദ് സൽമാൻ, സീനിയർ അധ്യാപിക വി.കെ മിനി, ഒ.എസ് പ്രബിത എന്നിവർ സംസാരിച്ചു.

Summary:

Reception given to newly elected three-tier panchayat people's representatives within the limits of Chalissery SCUP School. Since most of the representatives are alumni of the school, they shared their school memories. They also indicated that they would play their part in the school's future activities.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം