ലോറിക്കടിയിൽപ്പെട്ട് ബൈക്കിൽ യാത്ര ചെയ്തിരുന്ന തൊഴിലാളിക്ക് ദാരുണാന്ത്യം

പാലക്കാട് സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ശ്രീകൃഷ്ണപുരം തിരുവാഴിയോട് പകരാവൂർ അഞ്ചിലത്ത് സുരേഷാണ് (40) മരിച്ചത്. 

ബൈക്ക് ഓടിച്ചിരുന്ന പകരാവൂർ ആശാരി പുരയ്ക്കൽ സന്തോഷിനെ പരിക്കുകളോടെ മാങ്ങോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

മുണ്ടൂർ - തൂത പാതയിൽ തിരുവാഴിയോട് മഹാത്മ എ.യു.പി സ്കൂളിന് സമീപം ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് അപകടം. രണ്ടു വാഹനങ്ങളും ചെർപ്പുളശ്ശേരി ഭാഗത്തു നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു.

സുരേഷ് ജോലി കഴിഞ്ഞ് വീട്ടിൽ പോകുന്ന വഴിയാണ് അപകടമുണ്ടായത്. സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി തട്ടുകയായിരുന്നു. 

നിലത്ത് വീണ സുരേഷിന്റെ ശരീരത്തിലൂടെ വാഹനത്തിന്റെ ടയർ കയറിയിറങ്ങി. സുരേഷ് സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു.

സുരേഷിൻ്റെ മൃതദേഹം ഇന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും. 

പിതാവ്: ചാമി. മാതാവ്: കുഞ്ഞിലക്ഷ്മി. ഭാര്യ: ഗിരിജ (നഴ്സ്, ഇ.എം.എസ് ആശുപത്രി, പെരിന്തൽമണ്ണ). മക്കൾ: അർച്ചന, ദർശന.

Summary:

One person died in a road accident on the Palakkad state highway. The deceased has been identified as Suresh (40) of Pakavoor Anchilamthi, Thiruvazhiyode, Sreekrishnapuram. 

Pakavoor carpenter Purakkal Santhosh, who was riding the bike, was admitted to Mangode Medical College with injuries. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം