ബാല ഭിക്ഷാടനം, ബാലവേല; ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

പാലക്കാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ "ശരണബാല്യം, ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ" പദ്ധതികളുടെ ഭാഗമായി ബാലവേല, ബാലഭിക്ഷാടനം, ലഹരി ഉപയോഗം, സ്കൂൾ കൊഴിഞ്ഞുപോക്ക് എന്നിവയ്ക്കെതിരെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.  

പാലക്കാട്‌ നഗരസഭ വൈസ് ചെയർപേഴ്സൺ ടി ബേബി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് മേഴ്‌സി കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും, തെരുവ് നാടകവും അവതരിപ്പിച്ചു. 

സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ എം സേതുമാധവൻ അധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ആർ രമ, ശിശു വികസന പദ്ധതി ഓഫീസർ സജിത, ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ ഹരിഹരൻ, ഔർ റെസ്പോൺസി 

ബിലിറ്റി ടു ചിൽഡ്രൻ പ്രോജക്ട് അസിസ്റ്റന്റ് കെ.എം സുമേഷ് എന്നിവർ സംസാരിച്ചു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥരായ സുജിത്ത്, സെലിൻ, അനന്യ, ആഷ്‌ലിൻ, പാലക്കാട് ടൗൺ സൗത്ത്, ടൗൺ നോർത്ത്, വനിതാ സെൽ, വനിതാ പോലീസ് സ്റ്റേഷൻ പ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Summary:

An awareness program against child labor, child begging, drug abuse, and school dropout was organized under the auspices of the Palakkad District Child Protection Unit as part of the "Shelter in Place, Our Responsibility to Children" projects.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം