ലോട്ടറി മോഷ്ടാവ് പിടിയിൽ

പട്ടാമ്പി ടൗണിൽ സൗമ്യ ലോട്ടറി ഏജൻസിയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ഡിസം. 21നാണ് ലോട്ടറി വില്പന സ്ഥാപനത്തിൽ മോഷണം നടന്നത്. പട്ടാമ്പി പോലീസ് ഒരു മാസമായി നടത്തിയ അന്വേഷണത്തിലാണ് പത്തനംതിട്ട സ്വദേശി ആനപ്പാറ ബിജു എന്ന പ്രതിയെ പിടികൂടിയത്.

സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മോഷ്ടിച്ച ടിക്കറ്റുകളിൽ നിന്ന് ലഭിച്ച സമ്മാനത്തുക ഇയാൾ കോഴിക്കോട്ടു നിന്ന് കൈപ്പറ്റിയതായി ബിജു മൊഴി നൽകിയിട്ടുണ്ട്.

കുറ്റിപ്പുറം, ഓച്ചിറ, പറവൂർ, മൂവാറ്റുപുഴ തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാന രീതിയിലുള്ള കേസുകളുണ്ടെന്ന് പട്ടാമ്പി പോലീസ് പറഞ്ഞു. പ്രതിയെ സ്ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തി.

Summary:

The accused who stole from Soumya Lottery Agency in Pattambi Town has been arrested. The theft took place at the lottery sales establishment on Dec. 21. The Pattambi police arrested the accused, Anappara Biju, a native of Pathanamthitta, after a month-long investigation.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം