ആറങ്ങോട്ടുകരയിൽ മൂന്നു നാൾ വല്ലം കൊയ്ത്തുത്സവം

ആറങ്ങോട്ടുകര പാഠശാലയുടെ 20-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന കൊയ്ത്തുത്സവത്തിന് തുടക്കമായി. ഇന്നും നാളെയും മറ്റന്നാളും വിവിധ പരിപാടികൾ നടക്കും.

പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രം, തണൽ തിരുവനന്തപുരം, എ.കെ.പി.സി.ടി.എ സാംസ്കാരിക വേദി, അഷ്ടാംഗം ആയുർവേദ കോളേജ്, പട്ടാമ്പി ഗവ.സംസ്കൃത കോളേജ് നാഷണൽ സർവ്വീസ് സ്കീം എന്നിവയുടെ സഹകരണത്തോടെയാണ് കൊയ്ത്തുത്സവം.

ഇന്ന് രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെ വിനീത നെടുങ്ങാടി നയിക്കുന്ന നൃത്ത ശില്പശാല നടന്നു. രമേശ് വർമ്മ, ശ്രീജിത്ത് രമണൻ, പാർത്ഥസാരഥി, അഭിമന്യൂ, ഫിലിപ്പ് വിക്ടർ എന്നിവർ നയിക്കുന്ന നാടക ശില്പശാല , വി.ഗിരീഷ് ആറങ്ങോട്ടുകര, സുബിൻ ചെറുതുരുത്തി, ബാബു കള്ളിക്കുന്ന് എന്നിവർ നയിക്കുന്ന ചിത്ര പ്രദർശനങ്ങൾ എന്നിവയും ഇന്ന് നടക്കും.

വൈകീട്ട്  ഘോഷയാത്രയും തുടർന്ന് ഉദ്ഘാടന സമ്മേളനവും നടക്കും. യു.ആർ.പ്രദീപ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പുഷ്പവതി പൊയ്പാടത്ത് മുഖ്യാതിഥിയായിരിക്കും. തുടർന്ന് അനുസ്മരണം, ആദരം എന്നിവ നടക്കും. രാത്രി 7ന് ഭാവുൽ സംഗീതം, ഭരതനാട്യം, നാടകങ്ങൾ എന്നിവ അരങ്ങേറും.

നാളെ (ശനി) വൈകീട്ട് 5ന് സാംസ്കാരിക സമ്മേളനം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പുസ്തക പ്രകാശനങ്ങൾ, നാടകങ്ങൾ, പാട്ടും പറച്ചിലും എന്നിവ അരങ്ങേറും.

മറ്റന്നാൾ (ഞായർ ) നടക്കുന്ന സമാപന സമ്മേളനം കെ.രാധാകൃഷ്ണൻ എം.പി. ഉദ്ഘാടനം ചെയ്യും. ടി.എസ്. ശ്യാംകുമാർ മുഖ്യാതിഥിയാവും. തുടർന്ന് മോഹിനിയാട്ടം , നാടകങ്ങൾ എന്നിവ അരങ്ങേറും.


Summary:

The harvest festival organized to mark the 20th anniversary of Arangottukara Patashala has begun. Various programs will be held today, tomorrow and the day after tomorrow.

The harvest festival is being organized in collaboration with Pattambi Agricultural Research Center, Thanal Thiruvananthapuram, AKPCTA Cultural Center, Ashtangam Ayurveda College, and Pattambi Government Sanskrit College National Service Scheme.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം