തൃശൂർ എരവിമംഗലം നടുവിൽ പറമ്പിൽ വീട്ടിൽ റിൻസന്റെ മകൾ എമിലിയ (ഒന്ന്) ആണ് മരിച്ചത്.
വരടിയം കൂപ്പപാലത്തിന് സമീപം കുഞ്ഞ് സഞ്ചരിച്ചിരുന്ന ഓട്ടോ റോഡ് നിർമ്മാണത്തിനായി കൂട്ടിയിട്ടിരുന്ന മൺകൂനയിൽ ഇടിച്ചു നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വരടിയത്തെ അമ്മവീട്ടിൽ നിന്നും എരവിമംഗലത്തേക്ക് വരുമ്പോഴായിരുന്നു അപകടം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
അപകടത്തിൽ കുട്ടിയുടെ അമ്മ റിൻസി (29), മുത്തച്ഛൻ മേരിദാസ് (67), സഹോദരൻ എറിക് (ആറ്), ഓട്ടോ ഡ്രൈവർ മനോഹരൻ (62) എന്നിവർക്കും പരിക്കേറ്റു.
Tags
Accident
