വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ പി.ആർ പ്രശാന്തും പാർട്ടിയും ചേർന്ന് ദേശീയ പാതയിൽ നടത്തിയ വാഹന പരിശോധനക്കിടെ KSRTC ബസ്സിലെ യാത്രക്കാരനായ പശ്ചിമബംഗാൾ നാംകാന രാധാ നഗർ സ്വദേശി രാജു അലി ഖാൻ (25) എന്നയാളുടെ പക്കൽ നിന്നും രണ്ടു കിലോഗ്രാം കഞ്ചാവ് പിടികൂടി. പ്രതിയെ അറസ്റ്റ് ചെയ്തു.
മണ്ണാർക്കാട്, അലനല്ലൂർ ഭാഗങ്ങളിൽ വിൽപ്പനയ്ക്കും വിതരണത്തിനുമായി കൊണ്ടുപോവുകയാണെന്ന് പ്രതി സമ്മതിച്ചു. പാലക്കാട് റെയ്ഞ്ച് ഓഫീസിൽ മേൽ നടപടികൾക്കായി പ്രതിയെ ഹാജരാക്കി. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ബി.ജെ.ശ്രീജി, സി.വി. രാജേഷ്, പ്രിവന്റ് ഓഫീസർമാരായ പി.ബിനു, എസ്. സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ.സതീഷ്, സി.സി പ്രദീപ് എന്നിവർ പങ്കെടുത്തു.
Summary:
Excise Inspector P.R. Prashanth of Walayar Excise Check Post and his party seized two kilograms of ganja from Raju Ali Khan (25), a resident of Radha Nagar, Namkana, West Bengal, who was a passenger in a KSRTC bus, during a vehicle inspection on the national highway. The accused has been arrested.
