രാമചന്ദ്രന്റെ രാജിയോടെ കുറുമല 16-ാം വാർഡിൽ ഉപതിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങി.
ചേലക്കരയിൽ 24 വാർഡുകളിൽ 12 വീതം സീറ്റുകൾ നേടി യു.ഡി.എഫും എൽ.ഡി.എഫും തുല്യനിലയിലായിരുന്നു. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ടി. ഗോപാലകൃഷ്ണന് പി.എൻ. രാമചന്ദ്രന്റെ വോട്ട് ലഭിച്ചതോടെ എൽ.ഡി.എഫിന് ഭരണ സാധ്യത നഷ്ടമായി. വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് രാമചന്ദ്രൻ വോട്ട് ചെയ്തു. ഇതേ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് മുസ്ലിം ലീഗിലെ ഫൗസിയ ഷെഫീഖ് തിരഞ്ഞെടുക്കപ്പെട്ടത്.
പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ സി.പി.എം മുൻ ഏരിയ സെക്രട്ടറി കെ.നന്ദകുമാറിന് 11 വോട്ടും വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ കെ.എ. ബൾക്കീസക്ക് 12 വോട്ടും ലഭിച്ചു. വോട്ട് അറിയാതെ മാറിപ്പോയി എന്നാണ് രാമചന്ദ്രൻ പറഞ്ഞത്.
നിലവിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, വെങ്ങാനെല്ലൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു പരിചയമുള്ള രാമചന്ദ്രൻ വോട്ട് മാറി ചെയ്തെന്നുള്ളത് പിഴവാണെന്ന് കരുതാൻ ആകില്ലെന്നാണ് സി.പി.എം വിലയിരുത്തിയത്.
ഇതോടെ രാമചന്ദ്രനെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. അതേ സമയം സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ രാമചന്ദ്രൻ വിട്ടുനിന്നു.
Summary:
LDF member P.N. Ramachandran, who voted for the UDF in the Chelakkara Grama Panchayat President election, resigned from his position.
With Ramachandran's resignation, the stage was set for a by-election in Kurumala 16th ward.
In Chelakkara, the UDF and LDF were on an equal footing, winning 12 seats each out of 24 wards.
In the President election, Congress T. Gopalakrishnan got P.N. Ramachandran's vote, which put the LDF in a position of power. Ramachandran voted for the LDF candidate in the Vice President election. Following this, Muslim League's Fauzia Shefiq was elected through a draw.
