ദേശമംഗലത്ത് പുതിയ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

ദേശമംഗലം ഗ്രാമ പഞ്ചായത്തിലേക്കും, ബ്ലോക്ക്‌ പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് വയോജന വേദിയും, പെൻഷനേഴ്‌സ് യൂണിയനും ചേർന്ന് സ്വീകരണം നൽകി. 

പകൽ വീട്ടിൽ നടന്ന സ്വീകരണ യോഗത്തിൽ വയോജന വേദി പ്രസിഡണ്ട് സി.പി.രാമൻ അധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് യൂണിയൻ പ്രസിഡണ്ട് സി.കെ.ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

വയോജന ക്ഷേമ പരിപാടികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ ടീച്ചർക്ക് സി.കെ.ബാലൻ മാസ്റ്റർ നിവേദനം കൈമാറി. 

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.എസ്.ലക്ഷ്മണൻ, എം.മഞ്ജുള, സക്കീർ ഹുസൈൻ, മനോജ്‌, ശിഹാബ്, ജയലക്ഷ്മി ടീച്ചർ, ചിത്രകൃഷ്ണ പ്രസാദ്, ബീന ഗോപൻ, ഹരിദാസ്, ഫർഹാന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ഐ.ഷാനവാസ്, കെ.പ്രേമൻ, ഷംല ശിഹാബ്, പെൻഷനേഴ്സ് യൂണിയൻ സെക്രട്ടറി ഗീത ജോസഫ് എന്നിവർ സംസാരിച്ചു.

Summary:

The members elected to the Deshamangalam Grama Panchayat and Block Panchayat were welcomed by the Vayojana Vedi and the Pensioners Union. 

The reception meeting held at the Pakal house was presided over by Vayojana Vedi President C.P. Raman. Pensioners Union President C.K. Balan Master inaugurated the function. C.K. Balan Master handed over a memorandum to Deshamangalam Grama Panchayat President Sandhya Teacher, demanding the implementation of elderly welfare programs.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം