വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ 12 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ

കോയമ്പത്തൂരിൽ നിന്ന്  ചേർത്തലയ്ക്ക് പോവുകയായിരുന്ന KSRTC ബസിലെ യാത്രക്കാരായ  വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ മുക്ബുൽ ഹുസൈൻ (55), എസ്.കെ ഗോലാപ് (27), മെഹബൂബ് ഹുസൈൻ (23) എന്നിവരിൽ നിന്ന് 12 കിലോ ഉണക്ക കഞ്ചാവ് പിടികൂടി. മൂന്നു പേരെയും അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി റിമാന്റ് ചെയ്തു.

വാളയാർ എക്സൈസ്  ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാറും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. 

അസിസ്റ്റന്റ് എക്സൈസ്  ഇൻസ്‌പെക്ടർ മനോഹരൻ, ഗ്രേഡ് പ്രിവൻ്റീവ്  ഓഫീസർമാരായ കെ.എം.സജീഷ്, കെ.ജഗ്ജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സി.കെ.അശ്വാന്ത്, എസ്.സുബിൻരാജ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.


Summary:

Three arrested with 12 kg of dried cannabis at Walayar excise check post. 12 kg of dried cannabis was seized from Mukbul Hussain (55), S.K. Golap (27) and Mehboob Hussain (23), natives of Murshidabad, West Bengal, who were passengers of a KSRTC bus going from Coimbatore to Cherthala. All three were arrested. The accused were remanded in custody by the court.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം