രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ 25 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ആരോഗ്യ കാരണങ്ങളാൽ ബഹിരാകാശ സഞ്ചാരികൾ ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്നത്.
ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 2.11ന് കലിഫോർണിയ തീരത്ത് കടലിൽ സുരക്ഷിതമായി യാത്രികർ ഇറങ്ങി. ബുധനാഴ്ച ബഹിരാകാശ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്ന് വേർപെട്ട് ഭൂമിയിലേക്ക് നീങ്ങിയിരുന്നു. ഇലോൺ മസ്കിന്റെ സ്പേസ് എക്‌സ് ഡ്രാഗൺ പേടകമാണ് സഹായത്തിനുണ്ടായിരുന്നത്. ചരിത്രപരമായ ഈ തിരിച്ചിറക്കം നാസ തത്സമയം സംപ്രേക്ഷണം ചെയ്തു.
മിഷൻ കമാൻഡർ സെന മറിയ കാർഡ്‌മാൻ, മിഷൻ പൈലറ്റ് മൈക്ക് ഫിൻകെ (നാസ), മിഷൻ സ്പെഷ്യലിസ്റ്റുകളായ കിമിയ യുയി (ജപ്പാൻ), ഒലെഗ് പ്ലാറ്റോണോവ് (റഷ്യ) എന്നിവരടങ്ങുന്ന സംഘമാണ് മടങ്ങിയെത്തിയത്. കഴിഞ്ഞ ആഗസ്‌തിൽ നിലയത്തിലെത്തിയ സംഘത്തിലെ ഒരാൾക്കാണ് ആരോഗ്യ പ്രശ്‌നം. ഏത് സഞ്ചാരിക്കാണ് രോഗമെന്നും എന്താണ് രോഗമെന്നും നാസ വെളിപ്പെടുത്തിയിട്ടില്ല.
ബഹിരാകാശത്ത് നിന്നുള്ള ആദ്യത്തെ ജീവൻ രക്ഷാദൗത്യമാണിത്. ബഹിരാകാശ പേടകം വ്യാഴാഴ്ച പസഫിക് സമുദ്രത്തിലാണ് ലാൻഡ് ചെയ്തത്. ബഹിരാകാശ യാത്രികനെ ബാധിച്ചത് ഗുരുതരമായ രോഗമാണെന്ന് സൂചനയുണ്ട്. രോഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല, ബഹിരാകാശയാത്രികന്റെ ഐഡന്റിറ്റിയും വെളിപ്പെടുത്തിയിട്ടില്ല.
അക്കാരണത്താലാണ് നാലംഗ സംഘത്തെ ഷെഡ്യൂളിന് മുമ്പായി തന്നെ ഭൂമിയിലേക്ക് തിരിച്ചയച്ചത്. ബഹിരാകാശത്ത് പൂർണ്ണമായി വിലയിരുത്താൻ കഴിയാത്ത ഒരു മെഡിക്കൽ പ്രശ്നം അനുഭവപ്പെട്ടതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ രണ്ട് നാസ ബഹിരാകാശയാത്രികരും ഒരു ജാപ്പനീസ് ബഹിരാകാശയാത്രികനും ഒരു റഷ്യൻ ബഹിരാകാശയാത്രികനുമാണ് ഉള്ളത്. ഒരു ക്രൂ അംഗത്തിന്റെ ആരോഗ്യം പെട്ടെന്ന് വഷളായതിനാൽ ദൗത്യം നിർത്തിവയ്ക്കേണ്ടി വന്നു എന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. തിരിച്ചെത്തുന്ന ബഹിരാകാശയാത്രികർ ക്രൂ-11 ദൗത്യത്തിന്റെ ഭാഗമാണ്.
2025 ആഗസ്റ്റ് ഒന്നിനാണ് അവരെ ഭൂമിയിൽ നിന്ന് ഐ.എസ്.എസിലേക്ക് അയച്ചത്. ക്രൂ-11 ദൗത്യം ആറ് മാസം ഐ.എസ്.എസിൽ തുടരാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതായത് 2026 ഫെബ്രുവരി അവസാനത്തോടെയാണ് അവർ തിരിച്ചെത്തേണ്ടിയിരുന്നത്.
Summary:
NASA's Crew 11 team has returned to Earth from the International Space Station with an astronaut facing a health issue.
This is the first time in the 25-year history of the International Space Station that astronauts have returned to Earth for health reasons.

