മാർച്ച് 1 ഞായറാഴ്ച നടക്കുന്ന ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് പൂര മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പ് മേധാവികളുടെയും, പ്രാദേശിക ഉത്സവാഘോഷ കമ്മിറ്റിക്കാരുടെയും സംയുക്ത യോഗം നടന്നു.
രുഗ്മിണി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കേന്ദ്ര പുരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.കെ.മുരളി അധ്യക്ഷത വഹിച്ചു. ഷൊർണൂർ ഡി.വൈ.എസ്.പി. സാജു കെ.എബ്രഹാം ഉദ്ഘാടനം ചെയ്തു. ചാലിശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ എം.മഹേന്ദ്ര സിംഹൻ പ്രാദേശിക ഉത്സവാഘോഷ കമ്മിറ്റിക്കാർക്കുള്ള നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി, ഗ്രാമ പഞ്ചായത്ത് അംഗം സജീഷ് കളത്തിൽ, ക്ഷേത്രം ഊരാളൻ തത്താണത്ത് മന നാരായണൻ നമ്പൂതിരി, ചാലിശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ്.ശ്രീലാൽ,
സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ കെ.എ.രാമകൃഷ്ണൻ, എൻ.കെ.രാജീവ് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.സി.ജനാർദ്ദനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എം.ആനന്ദ്, ചാലിശ്ശേരി വില്ലേജ് ഓഫീസർ കെ.രാജേഷ്, ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എ.ബാലചന്ദ്രൻ, കേന്ദ്ര പൂരാഘോഷ കമ്മിറ്റി രക്ഷാധികാരി രാജൻ പുലിക്കോട്ടിൽ, ഖജാൻജി സി.കെ.സുഷി, പ്രദീപ് ചെറുവാശ്ശേരി,
രവി എറവക്കാട്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഹുസൈൻ പുളിയഞ്ഞാലിൽ, കെ.വിജയമ്മ ടീച്ചർ, വി.വി.ബജേഷ് എന്നിവർ സംസാരിച്ചു. കേന്ദ്ര പൂരാഘോഷ കമ്മിറ്റി സെക്രട്ടറി എം.കെ.ശ്രീജിത്ത് സ്വാഗതവും ജോ:സെക്രട്ടറി ഇ.വി.പ്രശാന്ത് നന്ദിയും രേഖപ്പെടുത്തി.
പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെയും, വിവിധ വകുപ്പ് അധികാരികളുടെയും മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പൂര തലേന്ന് നടക്കുന്ന വാണിഭവും, മാർച്ച് ഒന്നിന് നടക്കുന്ന ഉത്സവവും ഭംഗിയായ രീതിയിൽ ആഘോഷിക്കുന്നതിന് യോഗം തീരുമാനിച്ചു.
