പട്ടാമ്പി മണ്ഡലത്തിലെ 6 പ്രധാനപ്പെട്ട ഗ്രാമീണ റോഡുകൾക്ക് കൂടി ബജറ്റിൽ 2 കോടി 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെന്ന് മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു.
ഓങ്ങല്ലൂർ തൊണ്ടിയന്നൂർ - കിഴക്കേക്കര റോഡ് 50 ലക്ഷം, വല്ലപ്പുഴ - വാടാനാംകുറുശി റോഡ് 50 ലക്ഷം, പോക്കുപടി - ആശുപത്രി -പാത്തുപടി റോഡ് 50 ലക്ഷം,
വല്ലപ്പുഴ ചുങ്കപ്പിലാവ് - നാലുമൂല റോഡ് 40 ലക്ഷം, നമ്പിയത്ത് പടി എടാംകുന്ന് - മൂലത്തംകോട് റോഡ് 30 ലക്ഷം, നമ്പ്രം കണ്ണമ്പാറ റോഡ് 10 ലക്ഷം എന്നിവയ്ക്കാണ് ഭരണാനുമതി ലഭിച്ചത്.
എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 61 ലക്ഷം രൂപയും കൊപ്പം പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും വിനിയോഗിച്ച് നവീകരിച്ച മണ്ണെങ്ങോട്– പ്രഭാപുരം റോഡ് മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വീഡിയോ കാണാം...
Tags
വികസനം
