പട്ടാമ്പി സ്വദേശി അർജുൻ ദാസിന് ദേശീയ ചാമ്പ്യൻഷിപ്പിൽ നേട്ടം

ഓൾ ഇന്ത്യ ഇൻ്റർ NIT ചാമ്പ്യൻഷിപ്പിൽ NIT തിരുച്ചിറപ്പള്ളിക്ക് സ്വർണ്ണ മെഡൽ. പഞ്ചാബിലെ ജലന്ധറിലാണ്  ചാമ്പ്യൻഷിപ്പ് നടന്നത്. പട്ടാമ്പി സ്വദേശി സി.പി അർജുൻ ദാസ് നയിച്ച ടീമാണ് നേട്ടം കൈവരിച്ചത്.

NIT തിരുച്ചിറപ്പള്ളിയിൽ ഇക്കണോമിക്സ് ഗവേഷണ വിദ്യാർഥിയാണ് അർജുൻ ദാസ്. ചെസിൽ അന്താരാഷ്ട്ര ഫിഡേ റേറ്റഡ് കളിക്കാരനും സീനിയർ നാഷണൽ ആർബിറ്ററും പരിശീലകനുമാണ് അർജുൻ ദാസ്. 

പട്ടാമ്പി ഗവ.സംസ്കൃത കോളേജിലെ പഠനകാലത്ത് Say no to Drugs Yes to chess എന്ന ആശയ പ്രചരണത്തിൻ്റെ ഭാഗമായി 25 പേരുമായി ഒരേ സമയം ഏറ്റുമുട്ടി എല്ലാ ബോർഡിലും വിജയം കണ്ടെത്തിയിരുന്നു. മജീഷ്യൻ കൂടി ആയ അർജുൻ ദാസ് മാജിക്കിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ദേശീയ സംസ്ഥാന മത്സരങ്ങളിൽ വിന്നർ ആയിട്ടുണ്ട്.

മിമിക്രി, മലയാളം നാടകം വിഭാഗങ്ങളിൽ കാലിക്കറ്റ് സർവ്വകലാശാല വിജയി ആയിരുന്നു. മികച്ച ഒരു വെൻട്രലോക്വിസം കലാകാരൻ കൂടിയാണ് അർജുൻ ദാസ്. 

പട്ടാമ്പി ചേരിപ്പറമ്പിൽ വീട്ടിൽ കൃഷ്ണദാസിൻ്റെയും ദീപയുടെയും മകനാണ് അർജുൻ ദാസ്.  സഹോദരി അമൃതദാസ്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം