വനിതാ ശിശു വികസന വകുപ്പിൻ്റെ, സംയോജിത ശിശു വികസന സേവന പദ്ധതിയുടെ 2024-25 വർഷത്തെ മികച്ച സേവനത്തിനുള്ള അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് ഉഷാമണി ടീച്ചർ ഏറ്റുവാങ്ങി.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആരോഗ്യ-വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പുരസ്ക്കാരം സമ്മാനിച്ചു.
34 വർഷമായി പട്ടിത്തറ പഞ്ചായത്തിലെ മൂന്നാം വാർഡിൽ 50 - നമ്പർ അങ്കണവാടി വർക്കറാണ് ഉഷാ മണി ടീച്ചർ.
നാടിന്റെയും കുരുന്നുകളുടെയും പ്രിയങ്കരിയായ ഉഷാ മണി ടീച്ചർ, ഔദ്യോഗിക ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയുമാണ് ഈ പുരസ്കാരത്തിന് അർഹയാക്കിയത്. സംസ്ഥാന അവാർഡ് നേടിയ ടീച്ചർക്ക് ഊഷ്മളമായ സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
Tags
Awards
