മുള്ളൂർക്കര വാഴക്കോട്- പ്ലാഴി സംസ്ഥാന പാതയിലാണ് അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ട് മരക്കുറ്റിയിലിടിക്കുകയായിരുന്നു. ആറ്റൂർ ഭഗവതിക്കുന്ന് വീട്ടിൽ കുഞ്ഞൻ്റെ മകൻ സാരജാണ് (25) അപകടത്തിൽ മരിച്ചത്.
ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെ ഒരു മണിയോടെ ആറ്റൂർ ബി.ആർ.ഡി കാർ ഷോറൂമിന് സമീപം സാരജ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ മരക്കുറ്റിയിൽ ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ സാരജിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
Tags
Accident
