ചാലിശ്ശേരി മുലയംപറമ്പത്ത് കാവിൽ കൂത്ത് മാടം തെളിഞ്ഞു: പൂരം മാർച്ച് ഒന്നിന്.

പ്രസിദ്ധമായ ചാലിശ്ശേരി മുലയംപറമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം മാർച്ച് ഒന്നിന് ഞായറാഴ്ച ആഘോഷിക്കും.

ബുധനാഴ്ച രാത്രി കൂത്ത് കൂറയിട്ടതോടെ 98 തട്ടകങ്ങളിലും ഉൽസവത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ദീപരാധന, ചുറ്റുവിളക്ക്, പറയെടുപ്പ്, പള്ളിപ്പാന എന്നിവക്ക് ശേഷം ക്ഷേത്ര ഊരാളൻ തത്താണത്ത് മന നാരായണൻ നമ്പൂതിരിയാണ് കൂത്തിന് കൂറയിട്ടത്.

പതിമൂന്നാം കൂത്തിനാണ് ഇത്തവണ പൂരാഘോഷം നടക്കുക. ഇനിയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിൽ വൈകീട്ട് ദീപരാധന, ചുറ്റുവിളക്ക്, വിശേഷാൽ പൂജകൾക്ക് ശേഷം കൂത്ത് മാടത്തിൽ തോൽപ്പാവക്കൂത്തും നടക്കും. 

പൂരം വരെയുള്ള ദിവസങ്ങളിലെ പറയെടുപ്പിന് നിരവധി  ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തും.  പൂര ദിവസം ഉച്ചക്ക് നടപറയും നടക്കും.  ബുധനാഴ്ച മുതൽ ആരംഭിച്ച കൂത്ത് പൂര ദിവസത്തോടെ സമാപിക്കും.

മാർച്ച് ഒന്നിന് ഞായറാഴ്ചയാണ് പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ സംഗമ ഭൂമിയായ മുലയംപറമ്പത്ത് കാവിലെ പൂരം നടക്കുക. 

ഫ്രെബുവരി 28ന് ശനിയാഴ്ച വൈകീട്ട് മുതൽ പ്രസിദ്ധമായ പൂരവാണിഭവും നടക്കും.

പൂര ദിവസം മൂന്ന് ജില്ലകളിൽ നിന്നായി 37 പ്രാദേശിക ആന പൂരങ്ങളിൽ നിന്നായി 44 ഗജവീരന്മാർ കൂട്ടി എഴുന്നെള്ളിപ്പിൽ പങ്കെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം