ഹൈദരാബാദിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കല്ലട എയർ ബസിലെ യാത്രക്കാരനിൽ നിന്ന് 125.445 ഗ്രാം മെത്താഫിറ്റാമിൻ പിടികൂടി.
കാസർഗോഡ് ഹോസ്ദുർഗ് മാങ്ങാട് സ്വദേശി അബ്ദുൽ സലാം ഹുസൈൻ (35) എന്നയാളിൽ നിന്നാണ് ഇത് കണ്ടെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തു.
വാളയാർ എക്സൈസ് ഇൻസ്പെക്ടർ പി.ആർ. പ്രശാന്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
വാഹന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്), കെ.എ മനോഹരൻ, വി.ദേവകുമാർ, പ്രിവന്റീവ് ഓഫീസർ കെ.എം സജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി.കെ അശ്വന്ത്, എസ്.സുബിൻ രാജ് എന്നിവർ പങ്കെടുത്തു.
Tags
Crime ക്രൈം
