പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 23 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും.

പൊള്ളാച്ചി പുതൂർ സ്വദേശി തമിഴ് ശെൽവനെ (23) യാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം അധിക കഠിന തടവ് അനുഭവിക്കണം. 

പെൺകുട്ടിക്ക് അധിക ധനസഹായം നൽകാനും ഉത്തരവിട്ടു. 2023 ഒക്ടോബർ 10നാണ് കേസിനാസ്പദമായ സംഭവം. മൂലത്തറയിലെ തെങ്ങിൻ തോപ്പിലുള്ള ഷെഡിൽ വച്ചാണ് 11 വയസ്സുകാരിയെ പ്രതി ഉപദ്രവിച്ചത്. 

ചിറ്റൂർ ഡി.വൈ.എസ്‌.പിയായിരുന്ന സി.സുന്ദരനാണ്  അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ ഗണേശൻ, എസ്‌.സി.പി.ഒമാരായ എസ്.റിനാസ്, സുനിത എന്നിവർ അന്വേഷണത്തിൽ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രമിക ഹാജരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം