യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് പാലക്കാട് റെയിൽവേ ഡിവിഷൻ പുതിയ ട്രെയിൻ സർവീസുകൾ ആരംഭിച്ചു.
ബുധനാഴ്ചകളിൽ പകൽ 3.45ന് തിരുനെൽവേലി ജങ്ഷൻ- മംഗളൂരു ജങ്ഷൻ വീക്കിലി എക്സ്പ്രസ് (16708), വ്യാഴാഴ്ച പകൽ ഒന്നിന് മംഗളൂരു ജങ്ഷൻ- തിരുനെൽവേലി ജങ്ഷൻ വിക്ക്‌ലി എക്സ്പ്രസ് (16707), ശനിയാഴ്ച രാത്രി 7.30 ന് മംഗളൂരു സെൻട്രൽ- രാമേശ്വരം വീക്ക്ലി എക്സ്പ്രസ് (16622), ഞായറാഴ്‌ച രാമേശ്വരം- മംഗളൂരു സെൻട്രൽ വീക്ക്‌ലി എക്സ്പ്രസ് (16621) എന്നീ ട്രെയിനുകളാണ് സർവീസ് നടത്തുക.
നേരത്തെ സർവീസ് നടത്തുന്ന പാലക്കാട് ജങ്ഷൻ- കണ്ണൂർ ഡെയ്ലി സ്പെഷ്യൽ എക്സ്പ്രസ് (06031) പാലക്കാട് ജങ്ഷൻ- കണ്ണൂർ ഡെയ്ലി എക്സ്പ്രസായും (16611) കണ്ണൂർ- കോഴിക്കോട് ഡെയ്ലി സ്പെഷ്യൽ എക്സ്‌പ്രസ് (06032) കണ്ണൂർ- കോഴിക്കോട് ഡെയ്ലി പാസഞ്ചർ (56632) ആയും സ്ഥിരപ്പെടുത്തി.
Tags
ദേശീയം
