തൃത്താലയിൽ എൽ.ഡി.എഫ് റാലികൾ ഏപ്രിൽ 4, 5, 6 തീയതികളിൽ

ഇടതുപക്ഷ ജനാധിപത്യ മുന്നണി തൃത്താല  മണ്ഡലം സ്ഥാനാർഥി എം.ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പഞ്ചായത്ത് റാലികൾ ഏപ്രിൽ 4, 5, 6 തീയതികളിൽ നടക്കും. 

ഏപ്രിൽ നാലിന് വൈകിട്ട് ആറ്  മണിക്ക് നടക്കുന്ന  പരുതൂർ പഞ്ചായത്ത് റാലിയിൽ മുൻ മന്ത്രിയും മുതിർന്ന  സി.പി.ഐ.എം നേതാവുമായ  ടി.കെ ഹംസ, സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ആർ മുരളി എന്നിവർ സംസാരിക്കും. 

ഏപ്രിൽ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന തൃത്താല പഞ്ചായത്ത് റാലിയിൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് എം.ശിവപ്രസാദ് സംസാരിക്കും. 

ഏപ്രിൽ അഞ്ചിന് തന്നെ വൈകിട്ട് ആറിന് നടക്കുന്ന ആനക്കര പഞ്ചായത്ത് റാലിയിലും എം. ശിവപ്രസാദ് സംസാരിക്കും.  ഏപ്രിൽ അഞ്ചിന് വൈകിട്ട് ആറ് മണിക്ക് നടക്കുന്ന തിരുമിറ്റക്കോട് പഞ്ചായത്ത് റാലിയിൽ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം കെ.രാധാകൃഷ്ണൻ എം.പി സംസാരിക്കും. 

ഏപ്രിൽ ആറിന് വൈകിട്ട് അഞ്ചിന് നടക്കുന്ന കപ്പൂർ പഞ്ചായത്ത് റാലിയിൽ ഡോ.പി സരിൻ സംസാരിക്കും. ഏപ്രിൽ ആറിന് വൈകിട്ട് അഞ്ചിന് നടക്കുന്ന പട്ടിത്തറ പഞ്ചായത്ത് റാലിയിൽ എം.ആർ മുരളി സംസാരിക്കും. ഏപ്രിൽ ആറിന് വൈകിട്ട് ആറിന് നടക്കുന്ന ചാലിശ്ശേരി പഞ്ചായത്ത് റാലിയിൽ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട്  പ്രൊഫ.എം.എം നാരായണൻ സംസാരിക്കും. ഏപ്രിൽ ആറിന് വൈകിട്ട് ആറിന് നടക്കുന്ന നാഗലശ്ശേരി പഞ്ചായത്ത് റാലിയിൽ മുതിർന്ന സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായ പാലോളി മുഹമ്മദ്‌കുട്ടി, എൻ.സി.പി സംസ്ഥാന സെക്രട്ടറി കെ.ടി ശിവശങ്കരൻ എന്നിവർ സംസാരിക്കും.  

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം  എം.സ്വരാജ് ഏപ്രിൽ രണ്ടിന് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഏപ്രിൽ രണ്ടിന് രാവിലെ ഒൻപതിന് കാഞ്ഞിരത്താണിയിൽ നടക്കുന്ന പൊതുയോഗത്തിൽ എം.സ്വരാജ് പങ്കെടുക്കും. 11 മണിക്ക്  കെ.എം.കെ ഓഡിറ്റോറിയത്തിൽ പുതിയ വോട്ടർമാരുമായുള്ള  ആശയ വിനിമയത്തിലും പങ്കെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം