പട്ടാമ്പിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.പി ഷാജി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പട്ടാമ്പി താലൂക്ക് ആസ്ഥാനത്തെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ (ഭൂരേഖ തഹസിൽദാർ) ഒ.ബി ഹേമ മുൻപാകെയാണ് രണ്ട് സെറ്റ് പത്രികകൾ സമർപ്പിച്ചത്.
പത്രികാ സമർപ്പണത്തിന് മുന്നോടിയായി രാവിലെ തന്റെ മാതാപിതാക്കളുടെ ഖബറിടത്തിലെത്തി പ്രാർത്ഥന നടത്തി അനുഗ്രഹം തേടി. തുടർന്ന് പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പരേതനായ കെ.എസ്.ബി.എ തങ്ങളുടെ ഖബറിടത്തിലും പ്രാർത്ഥന നടത്തി.
തുടർന്ന് മേലെ പട്ടാമ്പി മുസ്ലീം ലീഗ് ഓഫീസിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായാണ് താലൂക്ക് ആസ്ഥാനത്തേക്ക് എത്തിയത്.
പത്രികാ സമർപ്പണ ചടങ്ങിലും പ്രകടനത്തിലും യു.ഡി.എഫ് നേതാക്കളായ സി.പി മുഹമ്മദ്, കെ.പി വാപ്പുട്ടി, ജിതേഷ് മോഴിക്കുന്നം, വി.എം മുഹമ്മദാലി മാസ്റ്റർ, മുസ്തഫ മാസ്റ്റർ, അഡ്വ. രാമദാസ്, കമ്മുക്കുട്ടി എടത്തോൾ, പി.ടി കുഞ്ഞാനു മാസ്റ്റർ, കെ.ടി.എ ജബ്ബാർ, കെ.ആർ നാരായണസ്വാമി, പി.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ, സി.സംഗീത, ടി.പി. ഉസ്മാൻ, നീലടി സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.
.

