തൃത്താല നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ നാമനിർദേശ പത്രിക സമർപ്പിച്ചു.
ഇന്ന് രാവിലെ 11 മണിയോടെ പട്ടാമ്പി താലൂക്ക് ഓഫീസിൽ മണ്ഡലം വരണാധികാരിയായ പട്ടാമ്പി തഹസിൽദാർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
ബി.ജെ.പി പാലക്കാട് വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ബാബു പൂക്കാട്ടിരി, മണ്ഡലം പ്രസിഡണ്ടുമാരായ അഡ്വ. കെ.വി മനോജ്, ദിനേഷ് എറവക്കാട്, ദേശീയ സമിതി അംഗം വി.രാമൻകുട്ടി, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് സേതു ആറങ്ങോട് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
.
Tags
Election
