ചിത്താരി കടപ്പുറത്തെ കെ.വി ബാലകൃഷ്ണൻ (58) ആണ് മരിച്ചത്. കാറും സ്കൂട്ടറും കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് ഉദുമ ഭാഗത്തേക്ക് ഒരേ ദിശയിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം.
ഹോട്ടലിൽ നിന്നും പാർസൽ വിതരണത്തിനായി സ്കൂട്ടറിൽ പോകുമ്പോൾ അമിത വേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു.
ചേറ്റുകുണ്ടിൽ കുടുംബത്തോടൊപ്പം ശ്രീമുത്തപ്പൻ വനിതാ ഹോട്ടൽ നടത്തി വരികയാണ് ബാലകൃഷ്ണൻ.
പിതാവ്: പരേതനായ കെ.വി അമ്പു. മാതാവ്: വെള്ളച്ചി. ഭാര്യ : സുമംഗല (മുൻ അജാനൂർ പഞ്ചായത്തംഗം). മകൻ: കെ.വി അഭയ്.
Tags
Accident
