പട്ടാമ്പി ഗവ.സംസ്കൃത കോളേജ് അറബി വിഭാഗം മേധാവി പ്രൊഫ.ഡോ.എ. മുഹമ്മദ് ഷാ സർവ്വീസിൽ നിന്നും വിരമിച്ചു.

ഇരുപത് വർഷത്തെ കോളേജ് അധ്യാപന സേവനം പൂത്തിയാക്കിയാണ്  മുഹമ്മദ് ഷാ പടിയിറങ്ങുന്നത്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളെജ്, കാസർക്കോട് ഗവ. കോളെജ്, പെരിന്തൽമണ്ണ പി.ടി.എം. ഗവ.കോളെജ്, മലപ്പുറം ഗവ.കോളെജ് എന്നിവിടങ്ങളിൽ നേരത്തെ ജോലി ചെയ്തിട്ടുണ്ട്. 

കോളെജ് അധ്യാപക സംഘടനയായ സി.കെ.സി.ടി.യുടെ ജില്ലാ പ്രസിഡൻ്റായ മുഹമ്മദ് ഷാ തിരുവനന്തപുരം പെരുമാതുറ പരേതനായ അബ്ദുൽ ഹയ്യ് മൗലവിടേയും ആമിനയുടേയും മകനാണ്. 

പട്ടാമ്പി പള്ളിപ്പുറം സ്വദേശിനിയും ഗവ. സംസ്കൃത കോളെജ് രസതന്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ കെ.ടി.റംലത്താണ് ഭാര്യ.

പ്രൊഫ.മുഹമ്മദ് ഷാക്ക് യാത്രയയപ്പ് നൽകി. അറബി പഠന വകുപ്പ് നൽകിയ യാത്രയയപ്പ് യോഗം കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റംഗം ഡോ. റഷീദ് അഹ്‌മദ് ഉദ്ഘാടനം ചെയ്തു. ബോംബെ ടാറ്റ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് പ്രൊഫ.ഡോ. എസ്.മുഹമ്മദ് ഇർഷാദ് മുഖ്യപ്രഭാഷണം നടത്തി. 

പ്രിൻസിപ്പൽ ഡോ.എം.ആർ രശ്മി അധ്യക്ഷയായി. വൈസ് പ്രിൻസിപ്പൽ രാജലക്ഷ്മി, മുൻ മേധാവി ഡോ.അബ്ദു പതിയിൽ, പി.ടി.എ സെക്രട്ടറി ഡോ. കെ.റസീന, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ബി റോയ്, മുൻ അധ്യാപകരായ കെ. മുഹമ്മദ് അഷ്റഫ്, ഡോ. അബ്ദുൽ റഹീം, ഫാക്കൽറ്റി അംഗങ്ങളായ ഡോ.കെ.എ ഹമീദ്, ഡോ.വി.ഉമ്മർ, ഡോ. ഖാലിദ്, ഡോ.ജമീൽ അഹ്‌മദ് തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം