മലയാളി യുവാവ് ഒമാനിൽ മരണപ്പെട്ടു.


മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരണപ്പെട്ടു. തൃത്താല കുമ്പിടി ഉമ്മത്തൂർ പട്ടിപ്പാറ വീട്ടിൽ സലാഹുദ്ദീൻ (40) ആണ് മരിച്ചത്. 

സുവൈഖിലെ ഖദറയിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു. 15 വർഷമായി പ്രവാസിയാണ്.

ജോലി സ്‌ഥലത്തുനിന്ന് ഷിഫ്റ്റ് കഴിഞ്ഞ് ഇന്നലെ റൂമിലെത്തിയ സലാഹുദ്ദീൻ  കുഴഞ്ഞു വീഴുകയായിരുന്നു. 

ഈ സമയം മറ്റാരും സമീപത്തുണ്ടായിരുന്നില്ല. ഏറെ നേരം കഴിഞ്ഞ് കൂടെ താമസിക്കുന്നയാൾ റൂമിന് പുറത്തു വന്നപ്പോഴാണ് യുവാവ് വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം