സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ജീവഹാനി.

സൗദി അറേബ്യയിലെ ദമ്മാം- റിയാദ് ഹൈവേയിൽ ഉമ്മുൽ അറാറിൽ വെച്ചായിരുന്നു അപകടം. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്. 

ഹിദ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകട സ്ഥലത്ത് വെച്ച് തന്നെ ഹിദ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന ഭർത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഒരാഴ്‌ച മുമ്പാണ് ദമ്മാമിൽ വെച്ച് ഇരുവരുടെയും വിവാഹം നടന്നത്. റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനിടെയാണ് നവദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്.

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സൗദിയിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം