സംസ്ഥാനത്ത് എല്ലാ ബൂത്തുകളിലും പ്രവർത്തനം ശക്തമാക്കിയാൽ കേരളത്തിലും താമര വിരിയുമെന്ന് ഭുവനേശ്വരിൽ നിന്നുള്ള എം.പിയും കേരളത്തിൻ്റെ ചുമലയുള്ള ബി.ജെ.പി സഹ പ്രഭാരിയുമായ അപരാജിത സാരംഗി.
പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ കുടുതൽ നേട്ടമുണ്ടാക്കാൻ എങ്ങനെ പ്രവർത്തിക്കണമെന്നും അവർ പറഞ്ഞു. NDA സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്ററെ പോലുള്ള വ്യക്തികളെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അധ്യാപകൻ എന്ന നിലയിൽ ഏറെ ബഹുമാനമുണ്ടെന്നും അപരാജിത സാരംഗി പറഞ്ഞു.
കൂറ്റനാട് നടന്ന ബി.ജെ.പി നേതൃയോഗത്തിൽ തൃത്താല മണ്ഡലം തിരഞ്ഞെടുപ്പ് കൺവീനർ ദിവാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് പി.വേണുഗോപാൽ, ജില്ലാ ജനറൽ സെക്രട്ടറി ബാബു പൂക്കാട്ടിരി, കപ്പൂർ മണ്ഡലം പ്രസിഡൻ്റ് ദിനേശൻ എറവക്കാട്, തൃത്താല മണ്ഡലം പ്രസിഡൻ്റ് അഡ്വ. കെ.വി മനോജ്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വരുൺ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
ബി.ജെ.പി പട്ടാമ്പി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു.
ഒറീസ എം.പി അപരാജിത സാരംഗി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പട്ടാമ്പി മണ്ഡലം അദ്ധ്യക്ഷൻ വി.സി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സി. അനിൽകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് പി. വേണുഗോപാൽ. ജില്ലാ ജനറൽ സെകട്ടറി ഇ.പി നന്ദകുമാർ, സ്ഥാനാർത്ഥി അഡ്വ.പി മനോജ്, മണ്ഡലം ജനറൽ സെക്രട്ടറി പി.അനൂപ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ രജിൻ കൃഷ്ണൻ, യുവമോർച്ച മണ്ഡലം പ്രസിഡിൻ്റ എം.ആർ ശ്രീജേഷ്, മഹിളാ മോർച്ച സുമ സത്യൻ, എസ്.സി മോർച്ച എൻ.കെ മുരളീധരൻ, പി.ടി വേണുഗോപാൽ, ഗിരിജ, ഒ.ബി.സി മോർച്ച ജില്ലാ.സെക്രട്ടറി ഷിജു എന്നിവർ പങ്കെടുത്തു.

