അട്ടപ്പാടിയിൽ വാഴ കൃഷിയുടെ മറവിൽ കഞ്ചാവ് തോട്ടം കണ്ടെത്തി.


അട്ടപ്പാടി ട്രൈബൽ താലൂക്കിൽ ഷോളയൂർ വില്ലേജിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. ഊത്തുകുഴി ഉന്നതിയിൽ മരുതൻ മകൻ ശിവന്റെ  വാഴത്തോട്ടത്തിൽ നാലു മാസം പ്രായം വരുന്ന 34 കഞ്ചാവ് ചെടികൾ നട്ടു പരിപാലിച്ചു വന്നതാണ്

കണ്ടെത്തിയത്. അഗളി എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ്‌ ഇഹ്‌ലാസ് അലിയും പാർട്ടിയും ചേർന്ന് സ്ഥലം പരിശോധിച്ചു. കഞ്ചാവു ചെടികൾ കണ്ടെടുത്തു കേസാക്കി. പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല. പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. 

നിയമസഭ ഇലക്ഷന്റെ  സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിവന്ന പ്രത്യേക പരിശോധനയിൽ  പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് എസ്.സമോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ രജീഷ്, ഭോജൻ രംഗൻ, ഡ്രൈവർ വിനോദ് എന്നിവരും പങ്കെടുത്തു.

YouTube channel link...

https://youtu.be/JKDVWvc0Ldg?si=CFaQRhLJTVv6YjYC

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം