പട്ടാമ്പി നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മേലെ പട്ടാമ്പിയിൽ ഓഫീസ് തുറന്നു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.പി ബാപ്പുട്ടി അധ്യക്ഷത വഹിച്ചു.
മുൻ എം.എൽ.എ സി.പി. മുഹമ്മദ്, യു.ഡി.എഫ് സ്ഥാനാർത്ഥി ടി.പി ഷാജി, കമ്മുക്കുട്ടി എടത്തോൾ, പി.ടി കുഞ്ഞാനു മാസ്റ്റർ, ഇ.മുസ്തഫ മാസ്റ്റർ, എ.പി രാമദാസ് മാസ്റ്റർ, വി.എം. മുഹമ്മദലി മാസ്റ്റർ, പി.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ, രാധാകൃഷ്ണൻ, സി.എ. സാജിദ്, അഡ്വ.മുഹമ്മദലി മാറ്റംതടം, സി.സംഗീത, കെ.പി.എ റസാഖ് ജിതേഷ് മോഴിക്കുന്നം തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
സ്ഥാനാർത്ഥി പര്യടനം, സോഷ്യൽ മീഡിയ ക്യാമ്പയിൻ, ബൂത്ത് തല ഏകോപനം എന്നിവയ്ക്കായി ആധുനിക സംവിധാനങ്ങളോടെയാണ് പുതിയ ഓഫീസ് ഒരുക്കിയിരിക്കുന്നത്. നൂറുകണക്കിന് പ്രവർത്തകർ ചടങ്ങിൽ സന്നിഹിതരായി.
Tags
Election
