ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

 


ഷാർജയിലെ കഫ്തീരിയയിൽ പ്രവാസികളായ ജീവനക്കാർ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. മലയാളി യുവാവാണ് കൊല്ലപ്പെട്ടത്. 

കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദാണ് കുത്തേറ്റ് മരിച്ചത്. സഹപ്രവർത്തകനായ ഷമീറിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു.

കരുവൻപൊയിൽ സ്വദേശിയാണ് പിടിയിലായ ഷമീർ. ഇന്നലെ വൈകുന്നേരമാണ് ഇവർ തമ്മിൽ തർക്കമുണ്ടാകുന്നത്. 

കഫ്ത്തീരിയയിലെ ഡെലിവറി ജീവനക്കാരനാണ് മരിച്ച നിഷാദ്. ഇതേ സ്ഥാപനത്തിലെ ജൂസ്മേക്കറാണ് ഷമീർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം