പ്രമുഖ സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു. പാണക്കാട് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. വിശ്വമാനവികത ഉയർത്തി പിടിക്കുന്ന ആളാണ് പാണക്കാട് സാദിഖലി തങ്ങളെന്നും ആ വിശ്വമാനവികതയിൽ വിശ്വസിച്ചാണ് ലീഗിലേക്ക് വന്നതെന്നും ഹരി ഗോവിന്ദൻ പറഞ്ഞു.
അങ്ങാടിപ്പുറം ക്ഷേത്രത്തിന് തീപിടിച്ചപ്പോൾ ആദ്യം ഓടിയെത്തിയ ആളാണ് സാദിഖലി തങ്ങൾ. ഇനി യു.ഡി.എഫിന്റെ പ്രചാരണ വേദികളിൽ സജീവമാകുമെന്നും ഹരിഗോവിന്ദൻ പ്രതികരിച്ചു.
ക്ഷേത്രാചാര സംഗീതം മാത്രമായിരുന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിനു പുറത്തെത്തിച്ചു ജനകീയമാക്കിയ അങ്ങാടിപ്പുറത്തെ ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഞെരളത്ത് ഹരിഗോവിന്ദൻ. ഇന്ത്യക്കകത്തും പുറത്തുമായി ഏകദേശം അയ്യായിരത്തോളം വേദികളിൽ ഇദ്ദേഹം സോപാന സംഗീതം അവതരിപ്പിച്ചിട്ടുണ്ട്.
Tags
രാഷ്ട്രീയം

ഹരിഗോവിന്ദ എല്ലാം നന്നായി രാഷ്ട്രീയം വ്യക്തിപരമായ തുകൊണ്ട് എന്ത് അഭിപ്രായമാണ് പറയുക
മറുപടിഇല്ലാതാക്കൂ