മലപ്പുറം എടവണ്ണയിലാണ് വേനൽ മഴയും മിന്നലും വയോധികൻ്റെ ജീവൻ കവർന്നത്. വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെയാണ് മിന്നലേറ്റത്. പാലപ്പറ്റ ചാണ്ടിയൻ കാരി (65) ആണ് മരിച്ചത്.
ഇന്ന് (ശനി) വൈകിട്ട് നാല് മണിയോടെയാണ് സംഭവം. വേനൽ മഴയ്ക്കിടെ വീടിന് സമീപം നിൽക്കുകയായിരുന്ന കാരിക്ക് ഇടിമിന്നലേൽക്കുകയായിരുന്നു എന്നാണ് പറയുന്നത്.
ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: ശാരദ. മക്കൾ: ജയചന്ദ്രൻ, രതീഷ്, സുരേഷ്, ജയശ്രീ, നിഷ.
മരുമക്കൾ: ശിവദാസൻ, സുരേഷ്, പ്രവിത, സുജിത.
Tags
Death
