തണ്ണീർക്കോട് സ്വദേശിയായ യുവാവിനെ പട്ടാമ്പിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി.

പട്ടാമ്പി പള്ളിപ്പുറം റോഡിലെ ലോഡ്ജിൽ മുറിയെടുത്തു താമസിച്ചിരുന്ന തൃത്താല തണ്ണീർക്കോട് സ്വദേശി തട്ടത്താഴത്ത് വീട്ടിൽ ഷജീർ (39) ആണ് മരിച്ചത്. മൂന്ന് ദിവസമായി ഷജീർ ലോഡ്ജിൽ താമസിക്കുന്നുണ്ട്. 

ഷജീറിൻ്റെ മുറിയുടെ വാതിലിൽ മുട്ടി വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് ജനലിലൂടെ പരിശോധിച്ചപ്പോഴാണ് ഷജീറിനെ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. 

വിവരമറിയിച്ചതിനെ തുടർന്ന് പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മരണം സ്ഥിരീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് വിദഗ്ധ പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി.

പിതാവ്: മുഹമ്മദ്, മാതാവ്: സലീന,  ഭാര്യ: ഷബ്ന, മകൾ: ഫാത്തിമ ഇഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം