കാസർഗോഡ് സ്വദേശികളായ കുനിയ ഹാഷിം എന്ന ഹാഷിം (44), സി.മനോജ് (47) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൂറ്റനാട് തൊഴുക്കാട് പയ്യഴി വടക്കേക്കര (ഹരി ഭവൻ) സുധീറിന്റെ വീട്ടിലായിരുന്നു കവർച്ച നടന്നത്. മാർച്ച് 13നായിരുന്നു സംഭവം. വീട്ടുകാർ ആമക്കാവ് പൂരം കാണാൻ പോയ സമയം നോക്കി അകത്തു കയറിയ പ്രതികൾ ഏകദേശം 25 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ കവരുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി അജിത് കുമാറിന്റെ നിർദേശാനുസരണം ഷൊർണൂർ ഡി.വൈ.എസ്.പി ഷൊർണുർ ഡി.വൈ.എസ്.പി സാജു എബ്രഹാം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷൊർണൂർ ക്രൈം സ്ക്വാഡും ചാലിശ്ശേരി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പോലീസ് സംഘം മാർച്ച് 16ന് കാസർഗോട്ടെ പ്രതികളുടെ വീടുകളിൽ നിന്നാണ് ഇവരെ പിടികൂടിയത്. മോഷ്ടിക്കപ്പെട്ട മുഴുവൻ സ്വർണ്ണാഭരണങ്ങളും പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
Tags
Crime ക്രൈം
