തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് പാലക്കാട് ജില്ലാ കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി അറിയിച്ചു. 

തിരഞ്ഞെടുപ്പിന് മുന്നോടിയായി ചേർന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിൽ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വിധത്തിൽ യാതൊരു പ്രവർത്തനങ്ങളും സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ജില്ല കളക്ടർ  അധ്യക്ഷത വഹിച്ചു കൊണ്ട് പറഞ്ഞു. 

രാഷ്ട്രീയ കക്ഷികൾക്ക് ചിലവഴിക്കാവുന്ന തുക വിലയിരുത്തുന്നതിനും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുമായാണ് യോഗം ചേർന്നത്. കർശനമായി ഹരിതചട്ടം പാലിക്കണം. ഫ്ലക്സ്, പോസ്റ്ററുകൾ തുടങ്ങിയവയിൽ അച്ചടിക്കുന്ന സ്ഥാപനത്തിന്റെയും പബ്ലിഷറുടെയും പേരും മറ്റു വിവരങ്ങളും ഉൾപ്പെടുത്തണം.  

സമയബന്ധിതമായി നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാൻ ശ്രദ്ധിക്കണമെന്നും  യോഗത്തിൽ വ്യക്തമാക്കി. 

ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.ജി പ്രാൺ സിങ്, തിരഞ്ഞെടുപ്പ് വിഭാഗം ഹെഡ് ക്ലർക്ക് പി.എ ടോംസ്, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം